പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനം ആഘോഷിക്കുന്നതിനിടെ തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലാണ് സംഭവം. ബലൂണുകളും പടക്കങ്ങളും ഉപയോഗിച്ചുള്ള ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
പ്രവര്‍ത്തകര്‍ ബലൂണുകളും പടക്കങ്ങളുമായി പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. 100 ബലൂണുകള്‍ ഉയര്‍ത്തിവിടാനാണ് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടത്. ഹൈഡ്രജന്‍ നിറച്ച ബലൂണുകളാണ് തീപകര്‍ന്ന് പൊട്ടിത്തെറിച്ചത്. പടക്കത്തില്‍ നിന്നുള്ള തീപ്പൊരി മൂലം ബലൂണുകള്‍ക്ക് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
സ്ഫോടനത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രവര്‍ത്തകരില്‍ ചിലര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. 12 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്ന് ബിജെപി തമിഴ്നാട് യൂണിറ്റ് അംഗത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അനുമതിയില്ലാതെ ചടങ്ങ് സംഘടിപ്പിച്ചതിനും സാമൂഹിക അലകം പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..