വടകര: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നിന്നും തലകറങ്ങി താഴെക്ക് വീണയാളെ കാലില്‍ പിടിച്ച് ജീവിതത്തിലേക്ക് എടുത്തുയര്‍ത്തി യുവാവ്. സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കീഴലിലെ തയ്യില്‍ മീത്തല്‍ ബാബുവാണ് ഞൊടിയിടയില്‍ ഒരു ജീവന് രക്ഷിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.കൂലിപ്പണിക്കാരനായ ബാബു ബാങ്കില്‍ ക്ഷേമനിധി തുക അടക്കാന്‍ എത്തിയതായിരുന്നു. ഒന്നാം നിലയില്‍, ബാങ്കിനു പുറത്തെ വഴിയിലെ അരഭിത്തിയില്‍ ചാരി നില്‍ക്കവെ അരൂര്‍ സ്വദേശി ബിനു എന്നയാളും അടുത്തുണ്ടായിരുന്നു, സംസാരിച്ചു നില്‍ക്കവെ തലകറക്കം അനുഭവപ്പെട്ട ബിനു പിറകിലേക്ക് മറിഞ്ഞു. തല താഴെയും കാല് മുകളിലുമായി താഴെക്ക് പതിച്ചുവെന്ന് തോന്നിച്ച നിമിഷത്തില്‍ ബാബു ക്ഷണനേരം കൊണ്ട് കാലില്‍ പിടിക്കുകയായിരുന്നു.
ആ പിടിവിടാതെ സൂക്ഷിക്കുകയും ചെയ്തു. സമീപത്തുള്ളവര്‍ ചേര്‍ന്ന് ബിനുവിനെ പിടിച്ചു കയറ്റി. ബിനു ഒന്നും പറ്റാതെ രക്ഷപ്പെട്ടു.
ബാങ്കിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ഈ രക്ഷാദൗത്യം പിന്നീട് വൈറലായി. ഇതോടെ ബാബുവും താരമായി. എല്‍.ഡി.എഫ് മേമുണ്ട മേഖല കണ്‍വെന്‍ഷനില്‍ ബാബുവിനെ ആദരിക്കുകയും ചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..