ഇ-ഓട്ടോ എതിർപ്പ് തെരുവുയുദ്ധമാവുന്നു; കോഴിക്കോട്ട് ഹൃദ്രോ​ഗിയെ പോലും റോഡിലിറക്കിവിട്ടു


കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ക്ക് പരമ്പരാഗത ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറ്റമില്ലാതെ തുടരുകയാണ്, ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുണ്ടായിരുന്നു ഓട്ടോ തൊഴിലാളി യൂണിയനുകളുടെ കയ്യേറ്റത്തിന് ഇപ്പോള്‍ ഇരയാകുന്നത് യാത്രക്കാരാണ്.

നെഞ്ച് വേദനയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ഹൃദ്രോഗിയെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഇലക്ട്രിക്ക് ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടതാണ് ഒടുവിലത്തെ സംഭവം. സംഭവത്തില്‍ ചേളന്നൂര്‍ സ്വദേശിയായ വി.കെ ജയപ്രകാശ് എന്ന യാത്രക്കാരന്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കയിട്ടുമുണ്ട്.

പെര്‍മിറ്റ് വേണ്ടെന്നും എവിടേയും ഓടാമെന്നുമുള്ള സര്‍ക്കാരിന്റെ മോഹനസുന്ദര വാഗ്ദാനം കേട്ട് ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയവര്‍ക്കൊന്നും കോഴിക്കോട് നഗരത്തില്‍ വണ്ടി ഓടിക്കാനാവുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി ഓട്ടം കിട്ടുന്ന എവിടെ ചെന്നാലും യൂണിയന്‍കാര്‍ വളഞ്ഞിട്ട് ആക്രമിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented