ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്നും അദ്ദേഹം അവിടെ പോയി ഒരു സിനിമയെടുത്തൂവെന്നല്ലാതെ മറ്റെന്താണ് ചെയ്തതെന്നും എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷദ്വീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നും ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..