വൃക്കയുമായെത്തിയത് ജീവന്‍ പോലും പണയം വെച്ച്‌, രോ​ഗി മരിച്ചതിൽ സങ്കടമുണ്ട്- ആംബുലൻസ് ഡ്രൈവർ പറയുന്നു


ഒരുപോള കണ്ണടയ്ക്കാതെ, വെള്ളം പോലും കുടിക്കാതെയാണ് വണ്ടിയോടിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും രോഗിയെ രക്ഷിക്കാന്‍ സാധിക്കാതെ പോയതില്‍ സങ്കടമുണ്ടെന്ന് അനസ് പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ച സംഭവത്തോട് പ്രതികരിക്കുകയാണ് ആംബുലന്‍സ് ഡ്രൈവറായ അനസ്. രോഗിക്ക് വേണ്ടി എറണാകുളത്തുനിന്ന് വൃക്കയുമായി ജീവന്‍ കൈയില്‍ പിടിച്ച് എത്തിയ ഡ്രൈവറാണ് ഇദ്ദേഹം. വൃക്ക തകരാറിലായ രോഗിക്ക് വേണ്ടി മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്താണ് എത്തിയത്. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.

ഒരുപോള കണ്ണടയ്ക്കാതെ, വെള്ളം പോലും കുടിക്കാതെയാണ് വണ്ടിയോടിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും രോഗിയെ രക്ഷിക്കാന്‍ സാധിക്കാതെ പോയതില്‍ സങ്കടമുണ്ടെന്ന് അനസ് പറയുന്നു. പോലീസിന്റെയും അധികൃതരുടെയും സഹായം കൊണ്ടാണ് ഇത്രയും വേഗം എത്താന്‍ സാധിച്ചത്. നിരവധി തവണ രോഗികളുമായും മറ്റും ആംബുലന്‍സ് ഓടിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരു അനുഭവം ഇതാദ്യമാണ് അനസ് പറയുന്നു.


Content Highlights: Negligence in treatment; Patient died in Thiruvananthapuram Medical College

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented