ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ഥയാത്ര ജൂണ്‍ 28-ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള യാത്ര ഓഗസ്റ്റ് 22 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്ഭവനില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശ്രീ അമര്‍നാഥ് ക്ഷേത്രബോര്‍ഡിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഏപ്രില്‍ ഒന്നുമുതല്‍ രജിസ്ട്രേഷന് നടത്താം.
തെക്കന്‍ കശ്മീരില്‍ ഹിമാലയന്‍ താഴ്വരയില് 3,880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള 56 ദിവസത്തെ തീര്‍ഥയാത്രയ്ക്കായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ തിരഞ്ഞെടുത്ത 446 ശാഖകളിലാണ് രജിസ്ട്രേഷന് സൗകര്യമുള്ളത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യാത്ര ഒരുസംഘം സന്ന്യാസിമാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. 2019-ല്‍ ഭീകരാക്രമണഭീഷണിയെത്തുടര്ന്ന് യാത്ര പകുതിക്കുവെച്ച് നിര്‍ത്തിവെക്കേണ്ടിയും വന്നു. 2019- ല്‍ 3.42 ലക്ഷത്തിലധികം പേരാണ് തീര്‍ഥാടനം നടത്തിയത്. 2015-ല്‍ 3.52 ലക്ഷം പേരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..