വിനോദിന്റെയും അമ്പിളിയുടെയും കൈകള്‍ ഇനി അമരേഷിലും യൂസഫിലും ജീവിക്കും


അവയവദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ശസ്ത്രക്രിയക്ക് വിധേയരായവരെ കാണുന്നതിനായി ഒരുക്കിയ ചടങ്ങിലാണ് സുജാതയും മകളും കൊച്ചുമകനും അമരേഷിനെ കണ്ടത്...

ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ സുജാതയെ ചൂണ്ടിക്കാണിച്ചപ്പോള്‍ അമരേഷ് ചെരിപ്പുകളൂരി, കുനിഞ്ഞ് പ്രവര്‍ത്തനക്ഷമമായ ഇടതുകൈകൊണ്ട് അവരുടെ ഇരുകാലുകളിലും തൊട്ടു.. ആ കൈകള്‍ സുജാത വിതുമ്പലോടെ മുഖത്തോട് ചേര്‍ത്തു, ചുംബിച്ചു. മതിവരാതെ വീണ്ടും വീണ്ടും തഴുകി. വാഹനാപകടത്തെ തുടര്‍ന്ന് ജനുവരി നാലിന് മസ്തിഷ്‌കമരണം സംഭവിച്ച സുജാതയുടെ ഭര്‍ത്താവ് വിനോദിന്റെ കൈകളായിരുന്നു അത്.

കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് വിനോദിന്റെ കൈകള്‍ അമരേഷിന് ലഭിക്കുന്നത്. അവയവദാതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ശസ്ത്രക്രിയക്ക് വിധേയരായവരെ കാണുന്നതിനായി ഒരുക്കിയ ചടങ്ങിലാണ് സുജാതയും മകളും കൊച്ചുമകനും അമരേഷിനെ കണ്ടത്. ഇറാഖി പൗരനായ യൂസിഫ് ഹസനും ഇത്തരത്തില്‍ കൈകള്‍ മാറ്റിവെച്ചിരുന്നു. യൂസിഫിന് കൈ നല്‍കിയ ആലപ്പുഴ സ്വദേശിനി അമ്പിളിയുടെ മകനും ഭര്‍തൃമാതാവും ചടങ്ങിന് എത്തിയിരുന്നു.

Content Highlights: dr subramania iyer, kochi amrita institute, organ transplantation surgery, brain death, alappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented