തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ വില്ലനായെത്തിയത് മദ്യം. മകന്‍ അശ്വിന്‍ മദ്യലഹരിയിലാണ് അച്ഛനെ ആക്രമിച്ചതെന്ന് കണ്ടെത്തി. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കൈയാങ്കളിക്കിടയാക്കിയത്. മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് ഫോര്‍ട്ട് സി.ഐ ബിജു പറഞ്ഞു.മദ്യപിക്കുന്നതിനു വേണ്ടിയുള്ള പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ശനിയാഴ്ച രാവിലെ വരെ ജയമോഹന്‍ തമ്പിയെ കണ്ടവര്‍ ഉണ്ടായിരുന്നു. എസ് ബി ഐലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജയമോഹന്‍. എന്നാല്‍ എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും കൈകാര്യം ചെയ്യുന്നത് മകനാണ്.
പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേയ്ക്ക് എത്തിച്ചത്. തലയുടെ പിന്‍ഭാഗത്തും നെറ്റിയിലും മൂക്കിലും മുറിവുകളുണ്ടായിരുന്നു. ഇതാണ് മരണ കാരണമായത്. നാലു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ മദ്യപിക്കുന്ന ഒരു അവസ്ഥയിലായിരുന്നു മകന്‍. ചോദ്യം ചെയ്യുമ്പോള്‍ പോലും മദ്യ ലഹരി പൂര്‍ണമായി വീട്ടുമാറാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ഓര്‍മയില്ല എന്നാണ് പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ജയമോഹന്‍ തമ്പിയുടെ ഭാര്യമരിച്ചത് അന്നുമുതല്‍ വീട്ടില്‍ കലഹമാണ്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..