പാര്‍ട്ടി തീരുമാനം ചോദ്യം ചെയ്ത് നടന്ന പ്രതിഷേധ പ്രകടനം; വിശദമായി അന്വേഷിക്കും


സൗമ്യ രാജിനെ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്ത തീരുമാനത്തിനെതിരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത്.

ആലപ്പുഴയില്‍ പാര്‍ട്ടി തീരുമാനം ചോദ്യം ചെയ്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സി.പി.എം ജില്ലാ നേതൃത്വത്തില്‍ ധാരണ. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് രാവിലെ പത്തരക്ക് ചേരും.

സൗമ്യ രാജിനെ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്ത തീരുമാനത്തിനെതിരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചത്. നെഹ്രു ട്രോഫി വാര്‍ഡ് കൗണ്‍സിലറും ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗവുമായ കെ.കെ. ജയമ്മയെ അവഗണിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ജയമ്മയെ അനുകൂലിക്കുന്നവരെ തെരുവിലിറക്കിയതിനുപിന്നില്‍ കാര്യമായ ആസൂത്രണമുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ സംശയം. പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചപ്പേള്‍ ഇല്ലായിരുന്ന പ്രതിഷേധം പിന്നീടുണ്ടായതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented