മാതൃഭൂമി-മെഡിമിക്‌സ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ് വിതരണ പരിപാടിക്കിടെ വിതുമ്പി നടി അനുമോൾ


തന്റെ ജീവിതത്തിൽ കടന്നുവരേണ്ടിവന്ന കഷ്ടപ്പാടുകളെയും വേദനകളെയും കുറിച്ച് സംസാരിച്ച് പൊതുപരിപാടിക്കിടെ ചലച്ചിത്രതാരം അനുമോൾ കണ്ണീരണിഞ്ഞു.

'എന്റെ വീട്ടുകാരൊക്കെ ബിസിനസ്സുകാരാ. ആരും അധികം പഠിച്ചിട്ടൊന്നുമില്ല. ഏട്ടന്മാരൊക്കെ പത്താം ക്ലാസുകഴിഞ്ഞ് ബിസിനസിനുപോയി. പെൺകുട്ടികളെയൊക്കെ കെട്ടിച്ചുവിടും. ഡാൻസിനും പാട്ടിനുമൊക്കെ പോകണമെന്ന് പറയുമ്പോൾ വീട്ടിൽനിന്ന് സമ്മതിക്കില്ല. അന്ന് ജയൻ മാഷാണ് അമ്മയെ വന്നുകണ്ട് അവളെ പഠിക്കാനും ഡാൻസിനും വിടണമെന്ന് പറഞ്ഞത്.' ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സ്‌കോളർഷിപ്പാണ് അധ്യാപകനായ ജയന്റെ സ്വാധീനമെന്നും അനുമോൾ പറഞ്ഞു. വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മാതൃഭൂമി-മെഡിമിക്‌സ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ് വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അനുമോൾ.പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടി തുടർപഠനത്തിന് സാമ്പത്തികക്ലേശം അനുഭവിക്കുന്ന, തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികൾക്കാണ് രണ്ടുവർഷത്തെ തുടർപഠനത്തിന് 20,000 രൂപവീതം സ്കോളർഷിപ്പ് നൽകുന്നത്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷനായി. പത്രസ്ഥാപനമെന്നതിനുമപ്പുറം സമൂഹത്തോടുള്ള കടപ്പാടാണ് മാതൃഭൂമിയെ മുന്നോട്ടുനയിക്കുന്നതെന്ന അദ്ദേഹം പറഞ്ഞു. മാതൃഭൂമി വൈസ് പ്രസിഡന്റ് -ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വ്യത്യസ്തതുറകളിലേക്കുള്ള യാത്രയിൽ വിജയം നേടാൻ ജീവിതത്തെ ചിട്ടയോടെ സമീപിക്കണമെന്ന് മുഖ്യാതിഥിയായെത്തിയ എ.വി.എ. ചോലയിൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.വി. അനൂപ് പറഞ്ഞു. മാതൃഭൂമി മീഡിയാ സൊലൂഷൻസ് (പ്രിന്റ്) നാഷണൽ ഹെഡ് എൻ. ജയകൃഷ്ണൻ, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് രാമൻകുട്ടി, പ്രധാനാധ്യാപിക നിർമല ജോർജ്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഡോ. ടി.കെ. ഷൈനി, സ്കൂൾ പ്രിൻസിപ്പൽ കെ. രാജീവ്, മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽ രാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ഹരിഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Content Highlights: Actress Anumol Breaks into tears at Mathrubhumi Function

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented