ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ ഇനി തേനീച്ചകൾ തുരത്തും. ഖാദി ഗ്രാമവ്യവസായ കമ്മിഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ ‘ആനയ്ക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കും.
ആനകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞമാസം കുടകിൽ പരീക്ഷിച്ച പദ്ധതി കേരളം, തമിഴ്‌നാട്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചെലവുകുറഞ്ഞ നൂതനമായ ഈ രീതി വലിയ ജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളുടെ അതിർത്തിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്.
നാഗർഹോലെ വന്യമൃഗസങ്കേതത്തിന്റെ അതിർത്തിയിൽ നാലിടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് പരീക്ഷണപദ്ധതി പരീക്ഷിച്ചത്. തേനീച്ചകളുടെ മൂളൽ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയിൽ കണ്ടത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..