ഓട്ടോഡ്രൈവറുടെ കൊലപാതകം: മകനും ബന്ധുവും സുഹൃത്തുക്കളും അറസ്റ്റിൽ


വെള്ളിയാഴ്ച പുലർച്ചെയാണ് എബ്രഹാമിനെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്തനംതിട്ട ഇലന്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ട കേസിൽ മകനും ബന്ധുവും സുഹൃത്തുക്കളും ഉൾപ്പെടെ ഏഴുപേർ പിടിയിലായി. കിഴക്കേഭാഗത്ത് എബ്രഹാം കെ.ഇട്ടിയെ കൊന്ന കേസിൽ മകനും ബി.ടെക്. വിദ്യാർഥിയുമായ റെബിൻ വർഗീസ്, ബന്ധുവായ പ്രകാശ്, സുഹൃത്തുക്കളായ അമ്പു, ഷാജി, രാജൻ, സുജിത്, അച്ചു വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച പുലർച്ചെയാണ് എബ്രഹാമിനെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏബ്രഹാം, കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു. അമ്മയും മക്കളും ചെങ്ങന്നൂരിലായിരുന്നുതാമസം. ഇരുകൂട്ടരുമായി സ്വത്ത് സംബന്ധിച്ചുള്ള തർക്കങ്ങളും നിലനിന്നിരുന്നു. ഇലന്തൂരിലെ വീട്ടിൽ തിരികെവന്ന് താമസിക്കാനുള്ള കോടതി ഉത്തരവ് ഭാര്യ നേടിയിരുന്നു. എന്നാൽ, ഏബ്രഹാം ഭാര്യയെയും മക്കളെയും വീട്ടിൽ കയറ്റാതെ ഭീഷണിപ്പെടുത്തി അകറ്റിനിർത്തി.

ഇതേതുടർന്ന്, റെബിൻ അച്ഛനെ മർദിക്കാൻ തീരുമാനിച്ചു. ഇതിനായി സുഹൃത്ത് ഷാജിയുടെ സഹായംതേടി. ഇയാളാണ് മറ്റുള്ളവരെ കൂടെക്കൂട്ടിയത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ സംഘം കമ്പിവടിയുൾപ്പെടെയുള്ള ആയുധങ്ങളുമായി റെബിന്റെ നേതൃത്വത്തിൽ ഇലന്തൂരിലെ വീട്ടിലെത്തി.

മകൻ ഫോണിൽ വിളിച്ചതിനെത്തുടർന്ന് ഏബ്രഹാം കതക് തുറന്നു. ഈ സമയം പ്രകാശ് കമ്പിവടികൊണ്ട് ഇദ്ദേഹത്തെ അടിച്ചു. അടുക്കളയിലേക്ക് ഓടിയ ഏബ്രഹാം വെട്ടുകത്തികൊണ്ട് തിരികെ ആക്രമിക്കാൻ മുതിർന്നപ്പോൾ അമ്പു കത്തികൊണ്ട് കഴുത്തിന് വെട്ടി. മുറിവിൽനിന്ന് രക്തം വന്നതോടെ മകനും സുഹൃത്തുക്കളും രക്ഷപ്പെട്ടു. ചോരയിലെ കാൽപ്പാടുകളും വിരലടയാളങ്ങളും കൊലപാതകികളെ കണ്ടെത്തുന്നതിൽ പോലീസിന് സഹായകമായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented