കാസര്‍കോട് വെള്ളിയാഴ്ച മൂന്നു പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ മൂന്ന് സ്ത്രീകള്‍ക്കാണ് പുതുതായി രോഗം പിടിപെട്ടിരിക്കുന്നത്. ജില്ലയില്‍ ഇപ്പോള്‍ 18 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നേരത്തെ സ്ഥീരീകരിച്ച ചെങ്കള സ്വദേശിയുടെ ഭാര്യക്കും മകള്‍ക്കും ചെമ്മനാട് സ്വദേശിയുടെ ബന്ധുവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേ സമയം അഞ്ച് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ രോഗമുക്തി നിരക്ക് 89.7 ശതമാനമായി. 157 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. ജില്ലയില്‍ 2593 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 593 സാമ്പിളുകളുടെ പരിശോധനാഫലം ലഭ്യമാകാനുണ്ട്.
വെള്ളിയാഴ്ച പോസിറ്റീവ് സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളത് 18 പേര്‍. നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയ 550 പേരെക്കൂടി പട്ടികയില്‍ നിന്നൊഴിവാക്കി. പുതുതായി നിരീക്ഷണത്തിലാക്കിയവര്‍ ഉള്‍പ്പെടെ 2593 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 41 പേര്‍ ആസ്പത്രികളിലും 2552 പേര്‍ വീടുകളിലുമാണ് ഉള്ളത്. ആകെ 3617 സാംപിളുകള്‍ അയച്ചു. ഇതില്‍ പോസിറ്റീവ് ആയവരുടെ തുടര്‍ സാംപിളുകളും ഉള്‍പ്പെടും. 2923 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി ഫലം അറിയാനുള്ളത് 393 സാംപിളുകളുടേതാണ്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..