പട്ടികജാതി വിഭാഗത്തെ ഉപവര്‍ഗീകരിക്കാനുളള കേന്ദ്രനീക്കത്തില്‍ എതിര്‍പ്പുമായി കേരളമുള്‍പ്പടെ 14 സംസ്ഥാനങ്ങള്‍. അനുകൂലിക്കുന്നത് ഏഴ് സംസ്ഥാനങ്ങള്‍ മാത്രം. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി ഏഴംഗ ബെഞ്ച് തീരുമാനിച്ചതിനാല്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നിര്‍ണായകമാകും.
സമത്വമുറപ്പാക്കാന്‍ പട്ടികജാതി വിഭാഗങ്ങളെ ഉപവര്‍ഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു. ഉപവര്‍ഗീകരിക്കുന്നതിലൂടെ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കേന്ദ്രനീക്കത്തില്‍ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്താരാഖണ്ഡ്, ആസാം, ത്രിപുര തുടങ്ങി 14 സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചു.
എതിര്‍ക്കുന്നവരില്‍ കേരളം, പശ്ചിമബംഗാള്‍, ഡല്‍ഹി, ഒഡിഷ എന്നീ സംസ്ഥാനങ്ങളുമുണ്ട്. ആന്ധ്രപ്രദേശ്, കര്‍ണാടക, ഹരിയാന, ജാര്‍ഖണ്ഡ് ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങള്‍ മാത്രമാണ് അനുകൂലിച്ചത്. പട്ടികജാതിക്കാരിലെ അതിപിന്നാക്കക്കാരുടെ ഉന്നമനത്തിന് പ്രത്യേക സംവരണം അനിവാര്യമെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. പട്ടികജാതി വിഭാഗത്തിലെ അന്തര്‍വര്‍ഗീകരണം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് 2014ലെ വിധി ന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..