കരയിലും വായുവിലും വെളളത്തിലും യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ മാതൃകൾ സമന്വയിപ്പിച്ച് ഒരു വീട്. ബഹ്‌റെയ്‌നിൽ ബിസിനസ് ചെയ്യുന്ന പത്തനംതിട്ട മല്ലപ്പളളി സ്വദേശി ടി ടി തോമസാണ് അത്യപൂർവ്വ ശൈലിയിൽ നിർമ്മിക്കുന്ന തന്റെ വീടിന്റെ സ്കെച്ചും പ്ലാനും തയാറാക്കിയത്.