വീട് നിർമ്മാണത്തിന് വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ വീടുനിർമാണഘട്ടത്തിലെ അസാധ്യമെന്ന് തോന്നുന്ന പല ജോലികളും ഒന്ന് മനസ്സുവെച്ചാൽ നമ്മുക്ക് തന്നെ ചെയ്യാൻ കഴിയും. അതിന് ഒരു ഉദാഹരണമാണ് തൊടുപുഴ മൈലക്കൊമ്പ് വട്ടക്കുന്നേൽ ജിനേഷ് ജോർജ്ജ്. വീടിന്റെ രൂപഘടനയും തേയ്ക്കലും മാത്രമാണ് ഇദ്ദേഹം തൊഴിലാളികളെ വെച്ച് ചെയ്തത്.