വിശാലമായ പ്ലോട്ടില്‍ മാത്രമേ വലിയ വീട് നിര്‍മിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ട്. ചെറിയ പ്ലോട്ടിലും ലക്ഷ്വറി വീട് നിര്‍മിക്കാം എന്നതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പിലുള്ള ബിജു- ഗീഷ്മ ദമ്പതികളുടെ നന്ദനം എന്ന വീട്. ആറു സെന്റില്‍ നിര്‍മിച്ച വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്‍.എം ആര്‍ക്കിടെക്‌സിലെ ആര്‍ക്കിടെക്റ്റ് മുനീറാണ്. ലക്ഷ്വറി ലുക്ക് നല്‍കുന്നതിനൊപ്പം സിംപിളായാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 

Content Highlights: Luxury home built in small plot