സരാ സരാ എന്ന സൂപ്പർ ഹിറ്റ് ​ഗാനത്തിന് കവർ പതിപ്പുമായി നടിയും ​ഗായികയും അവതാരകയുമായ മീരാ നന്ദൻ. യു.എ.ഇയിലാണ്  ഈ കവർ വേർഷൻ ചിത്രീകരിച്ചിരിക്കുന്നത്. 

2001 ൽ പുറത്തിറങ്ങിയ രഹ്നാ ഹേ തേരേ ദിൽ മേ എന്ന ചിത്രത്തിലെ ഈ ​ഗാനം പാടിയത് ബോംബേ ജയശ്രീയാണ് (മിന്നലെയിലെ വസീ​ഗരാ..). സം​ഗീതം ഹാരിസ് ജയരാജ്. രണ്ട് പതിറ്റാണ്ടുകളായിട്ടും ഹിറ്റ് ചാർട്ടിൽ തുടരുന്ന ഈ ​ഗാനത്തിന്റെ കവർ പതിപ്പുമായാണ് മീരയെത്തിയിരിക്കുന്നത്.