സിനിമാ രം​ഗം വിടണമെന്ന് വിചാരിച്ച സന്ദർഭങ്ങൾ കുറേയുണ്ടായിട്ടുണ്ടെന്ന് നടൻ അമിത് ചക്കാലക്കൽ. വളരെ ഡൗണായിരിക്കുന്ന സമയത്ത് എവിടെ നിന്നെങ്കിലുമൊക്കെ പ്രതീക്ഷയുടെ ഒരു പ്രകാശം തേടിയെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രതീക്ഷയുള്ള വാക്കുകൾ പലരീതിയിലെത്താറുണ്ട്. എല്ലാവരും ഒരുപാട് സ്നേഹിച്ച സിനിമയാണ് ഹണി ബീ. ആ സ്നേഹത്തിൽ ഒരുപങ്കാണ് എനിക്കും കിട്ടിയിട്ടുള്ളത്. യുവം പോലൊരു തിരക്കഥ കിട്ടാനായി കാത്തിരിക്കുകയായിരുന്നു. അതിനായി കുറേ കാത്തിരിക്കേണ്ടി വന്നു. 

പല സിനിമകളും ഇതിനിടയ്ക്ക് മാറ്റിവെയ്ക്കേണ്ടി വന്നു. ഓരോ കഥ കേൾക്കുമ്പോഴും ഇഷ്ടപ്പെടുമെങ്കിലും ഇതല്ല ഇപ്പോൾ ചെയ്യേണ്ട സിനിമയെന്ന് തോന്നിയിട്ടുണ്ട്. കുറേ ആയപ്പോൾ വീട്ടുകാരും നെ​ഗറ്റീവാവുന്നതുപോലെ അനുഭവപ്പെട്ടു. അവരോട് കള്ളംപറയേണ്ടിവന്നു. എനിക്ക് ഉള്ളിൽ പേടിയുണ്ടായിരുന്നു. ഇപ്പോൾ നല്ല സിനിമകൾ തേടിയെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.