മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദർഭമായ യക്ഷപ്രശ്നം ആസ്വാദകരിലേക്ക് എത്തിച്ചിരിക്കുകയാണ് അമേരിക്കൻ മലയാളിയായ രമ്യ സജീഷ്. രിസരിസ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ സംഗീത വീഡിയോയിൽ പൂർണ്ണമായും സംസ്കൃതത്തിലുള്ള വരികളാണ് ഉള്ളത്. ജി. വേണുഗോപാലിന്റേതാണ് ആലാപനം. പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സംസ്കൃതത്തിലുള്ള ആലാപനത്തിനൊപ്പം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണവും ഉണ്ട്.വനവാസ കാലത്ത് യമധർമ്മൻ യക്ഷവേഷത്തിൽ യുധിഷിഠിരനുമായി നടത്തുന്ന ധർമ്മ പ്രശ്നോത്തരിയാണ് യക്ഷപ്രശ്നം. കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ രമ്യ ഗുരുവായൂർ സ്വദേശിയാണ്.