അനബെല്‍ കണ്ട യുവതിക്ക് സംഭവിച്ചതിങ്ങനെ-വൈറല്‍ വീഡിയോ

ഹോളിവുഡ് ചിത്രം അനബെല്‍: ക്രിയേഷന്‍ കാണാന്‍ എത്തിയ ബ്രസീലുകാരിയായ യുവതിയുടെ ദൃശ്യങ്ങളാണിത്. ചിത്രം തുടങ്ങി കുറച്ചു നേരങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി തിയേറ്ററില്‍ നിന്ന് അലറി വിളിച്ച് പുറത്തുവരികയും സ്വന്തം ശരീരത്തില്‍ ശക്തമായി മര്‍ദ്ദിക്കുകയും ചെയ്തു. മതിഭ്രമം ബാധിച്ചതു പോലെ പിന്നീട് നിലത്ത് കിടന്ന് ഉരുളുകയായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥമല്ലെന്നും പ്രമോഷന്റെ ഭാഗമായുള്ള തട്ടിപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.