കാഴ്ചക്കാരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡിടുകയാണ് ഏഴുദിവസം മുമ്പ് യു ട്യൂബിൽ പ്രത്യക്ഷപ്പെട്ട ഒരു ​ഗാനരം​ഗം. വിലായതീ ഷരാബ് എന്ന ​ഗാനം ഇതുവരെ കണ്ടത് 91 മില്ല്യണിലേറെ പേരാണ്.

തെലുങ്കിലെ യുവതാരം അല്ലു സിരീഷും പേലി ദാരുവാലയുമാണ് ​ഗാനരം​ഗത്തിൽ. ദർശൻ റാവലും നീതി മോഹനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികൾക്ക് ലിജോ ജോർജ്, ഡിജെ ചേതസ് എന്നിവർ ഈണമിട്ടിരിക്കുന്നു. ഇ പോസിറ്റീവ് എന്റർടെയിൻമെന്റ്സ് ആണ് ​ഗാനം നിർമിച്ചിരിക്കുന്നത്.