ആവേശം അണപൊട്ടി, ആരാധകരെ അപകടത്തില്‍ നിന്ന് രക്ഷിച്ച് വിജയ്

ഇഷ്ടതാരത്തെ കാണുമ്പോള്‍ ആരാധകരുടെ ആവേശം ഇരട്ടിക്കുന്നത് പതിവാണ്. ഇത് ചിലപ്പോള്‍ അപകടങ്ങള്‍ക്കും കാരണമായേക്കാം. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സംഭവം നടന്നത് മെര്‍സലിന് ശേഷം സംവിധായകന്‍ ആറ്റ്‌ലിയും വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലാണ്. നായകനായ വിജയ് സെറ്റിലേക്ക് കടന്നുവരുമ്പോള്‍ ആരാധകര്‍ തിക്കുതിരക്കും ഉണ്ടാക്കുകയും മുമ്പിലുണ്ടായിരുന്ന ബാരിക്കേഡ് പൊടുന്നനെ മുന്നോട്ട് ചായുകയുമായിരുന്നു. ഒരുനിമിഷം പതറിയ താരം പെട്ടന്ന് തന്നെ മുന്നോട്ട് വന്ന് കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented