നടന്‍ എന്നതിന് ഉപരി തമിഴ് ജനതയുടെ  വികാരം കൂടിയാണ് വിജയ്. അത് കൊണ്ട് തന്നെ താരത്തിന്റെ ഒരോ ചിത്രത്തിന് വേണ്ടിയും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നത്‌. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. ചിത്രത്തിന്റെ ആദ്യ ഗാനമായ 'കുട്ടി സ്റ്റോറി' റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിങ്ങിലും ഒന്നാമതായിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. അരുണ്‍ രാജാ കാമരാജിന്റേത് വരികള്‍.