അന്തരിച്ച തമിഴ് ചലച്ചിത്ര നടന്‍ വിവേകിന് ഏറെ വികാരഭരിതമായ അനുശോചനമറിയിച്ച് നടന്‍ വടിവേലു. സഹപ്രവര്‍ത്തകനായ വിവേകിനെ കുറിച്ച് ഏറെ ദുഃഖത്തോടെയാണ് അദ്ദേഹം ഒരു വീഡിയോയില്‍ സംസാരിക്കുന്നത്. 

എന്റെ ചങ്ങാതി, വിവേക് ഹൃദയാഘാതത്തില്‍ മരണപ്പെട്ടുപോയി, എനിക്ക് ശരിക്കും ഞെട്ടലായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സങ്കടം കൊണ്ട് അവനെ പറ്റി പറയാന്‍ എനിക്കാകുന്നില്ല. ഇടറുന്ന ശബ്ദത്തില്‍ വടിവേലു പറയുന്നു.

അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ആഴത്തില്‍ ഇടപെട്ടിരുന്നു. അബ്ദുള്‍ കലാമുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. വടിവേലു ഓര്‍മിക്കുന്നു. 

ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു. അദ്ദേഹം എന്റെയും. വിവേകിനെ പോലെ തുറന്ന് സംസാരിക്കാന്‍ സാധിക്കുന്നയാള്‍ വെറെയില്ല. അവന്റെ ഒരോ വാക്കും കേള്‍ക്കുന്നയാളെ സ്വാധീനം ചെലുത്തും. അവന്‍ എന്നേക്കാള്‍ താഴ്മയോടും സ്വാഭാവികതയോടെയും സംസാരിക്കുന്നയാളായിരുന്നു. 

അവസാനമായി അവനെ കണാന്‍ സാധിച്ചില്ല. ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പം മധുരയിലാണ്. ആരും വിഷമിക്കരുത്. വിവേക് എവിടെയും പോയിട്ടില്ല. അദ്ദേഹം നമുക്കിടയിലുണ്ട്. വടിവേലു പറഞ്ഞു.