കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ മൂന്ന് തമിഴ് ചിത്രങ്ങളാണ് സുരറൈ പോട്ര്, മൂക്കുത്തി അമ്മന്‍, പുത്തം പുതുകാലൈ.

ഈ മൂന്ന് ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഉര്‍വശി ഏറെക്കാലത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാവുകയാണ്.

ശക്തവും സര്‍ഗാത്മകവുമായ അഭിനയശേഷി കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ഉര്‍വശിക്ക് സമീപകാലത്തെ ഏറ്റവും വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങളിലൂടെ ലഭിച്ചത്.

ഈ അവസരത്തില്‍ ഉര്‍വശി മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖം.