ഇത് ആക്ഷന്‍ പൊടിപൂരം... ഹൃത്വിക് റോഷന്‍-ടൈഗര്‍ ഷ്‌റോഫ് ടീമിന്റെ വാര്‍ ടീസര്‍ | War Teaser

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും ആദ്യമായി ഒന്നിക്കുന്ന വാറിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വാണി കപൂറാണ് നായിക. സംവിധായകനൊപ്പം ശ്രീധര്‍ രാഘവനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കുമാരിന്റെ വരികള്‍ക്ക് വിശാല്‍ ശേഖര്‍ ടീം സംഗീതമൊരുക്കിയിരിക്കുന്നു. ബെഞ്ചമിന്‍ ജാസ്‌പെറാണ് ചായാഗ്രഹണം. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented