'തേരാ പാരാ' സിനിമയാവുന്നു?, സസ്‌പെന്‍സ് നിറച്ച് മോഷന്‍ പോസ്റ്റര്‍

യൂ ട്യൂബിലൂടെ ഏറെ ജനപ്രീതിയാര്‍ജിച്ച വെബ് സീരീസാണ് കരിക്ക് ടീമിന്റെ തേരാ പാരാ. തേരാ പാരായുടെ ആദ്യ സീസണ്‍ കഴിഞ്ഞതുമുതല്‍ അടുത്തത് എന്ന് തുടങ്ങുമെന്ന ചോദ്യത്തിലായിരുന്നു ആരാധകര്‍. ആ ചോദ്യത്തിന് വിരാമമിട്ടുകൊണ്ടാണ് തേരാ പാരാ എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടുകഴിഞ്ഞു. ആരാണ് താരങ്ങളെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിഖില്‍ പ്രസാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുനില്‍ കാര്‍ത്തികേയന്‍. പി.എസ് ജയഹരി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത് എല്‍വിന്‍ ചാര്‍ലി. ബിനോയ് ജോണ്‍ ആണ് മോഷന്‍ ഗ്രാഫിക്‌സ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented