മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ദ പ്രീസ്റ്റിന്റെ ടീസർ പുറത്തിറങ്ങി. നിഖില വിമലും മറ്റൊരു പ്രധാന വേഷത്തിലുണ്ട്.

ശാസ്ത്രത്തിന്റെ ഏതൊരു തിയറിക്കും അതിനെ മറികടക്കുന്നൊരു ഡാർക്ക് സോണുണ്ട് എന്ന നായകന്റെ സംഭാഷണവും പശ്ചാത്തലത്തിലെ ​ഗാനവുമാണ് ടീസറിന്റെ ഹൈലൈറ്റ്. നി​ഗൂഢതകളൊളിപ്പിച്ച ടീസർ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. നവാ​ഗതനായ ജോഫിൻ . ടി ചാക്കോയാണ് സംവിധാനം. 

ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവരാണ് തിരക്കഥയും സംഭാഷണവും. രാഹുൽ രാജാണ് സം​ഗീത സംവിധാനവും അഖിൽ ജോർജ് ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. ആന്റോ ജോസഫ്, ഉണ്ണിക്കൃഷ്ണൻ ബി, വി.എൻ. ബാബു എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.