ജിമിക്കി കമ്മലില്‍ തീര്‍ന്നില്ല, വിരല്‍ ഞൊടിച്ച് ഷെറില്‍, ഇത്തവണ സൂര്യക്കൊപ്പം

ജിമിക്കി കമ്മലിന്റെ വ്യത്യസ്ത ഡാന്‍സ് നമ്പറിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഷെറില്‍ വീണ്ടും മറ്റൊരു ഗാനവുമായി എത്തുന്നു. മലയാളത്തിലല്ല, അങ്ങ് തമിഴിലാണെന്ന് മാത്രം. സൂര്യയുടെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിലെ ഗാനത്തിന്റെ ടീസറിലാണ് വിരല്‍ ഞൊടിച്ചുകൊണ്ടുള്ള ചുവടുകളുമായി ഷെറില്‍ എത്തിയിരിക്കുന്നത്. ജിമിക്ക് കമ്മലിന് ഒപ്പം ചുവടുവെച്ച അന്നാ ജോര്‍ജും ഷെറിലിനൊപ്പമുണ്ട്. സൊഡക്ക് മേലെ എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് അനിരുദ്ധ് ആണ്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഗീത സംവിധായകന്‍ അനിരുദ്ധിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ ഇറക്കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.