വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന തമാശയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായി എത്തുന്നു. 

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമാശ.

ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സലീം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണമിട്ട് പാടിയ 'പാടി ഞാന്‍' എന്ന ഗാനം നേരത്തെ ശ്രദ്ധേയമായിരുന്നു.

എഡിറ്റിങ്ങ് : ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം : മസ്ഹര്‍ ഹംസ, ആര്‍ട്ട് : അനീസ് നാടോടി, മേക്ക്-അപ്പ് : ആര്‍.ജി വയനാടന്‍, സ്റ്റില്‍സ് : രാഹുല്‍ എം സത്യന്‍, പബ്ലിസിറ്റി ഡിസൈന്‍ : ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍ : സെന്റ്രല്‍ പിക്‌ചേഴ്‌സ്.

ചിത്രം ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തും.

Content Highlights : Thamaasha Movie Teaser Vinay Fort Divya Prabha Ashraf Hamza Sameer Thahir