നല്ല മട്ടില്‍ വിളമ്പിയാല്‍ വേണ്ടാന്ന് പറയാത്ത രണ്ടു സാധനകളേള്ളൂ മാഷേ സ്‌നേഹവും ഭക്ഷണവും!

വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി അഷ്റഫ് ഹംസ സംവിധനം ചെയ്ത് തിയ്യറ്റകളില്‍ പ്രദര്‍ശനം തുടരുന്ന തമാശയുടെ ട്രെയ്​ലർ പുറത്തിറങ്ങി. ഒരു വ്യക്തി കറുത്ത് പോയതിന്റെയോ, തടിച്ചതിന്റെയോ, തലയില്‍ മുടിയില്ലാത്തതിന്റെയോ പേരില്‍ സമൂഹത്തില്‍ പരിഹാസ്യനാകുന്ന ബോഡി ഷെയ്മിങ്ങിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഗ്രേസ് ആന്റണി, ചിന്നു ചാന്ദ്‌നി, കൃഷ്ണപ്രഭ എന്നിവരാണ് നായികമാരായെത്തുന്നത് 

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം, മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ഷഹബാസ് അമനും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.,

ഹാപ്പി അവേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിജോ ജോസ് പല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റ നിര്‍മാണം .

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented