നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ഉണ്ണിക്കൃഷ്ണന്‍' ഗാനമാണ് വിഡിയോയുടെ പശ്ചാത്തലത്തില്‍.

ചിത്രീകരണത്തിനിടെയുള്ള രസകരമായ നിമിഷങ്ങളാണ് ഒരു മിനിറ്റ് നാല്‍പ്പത്തിമൂന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ യൂ ട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും ദൃശ്യങ്ങള്‍ ഇടംപിടിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്ല്യാണി പ്രിയദര്‍ശന്‍, ഉര്‍വശി, കെ.പി.എ.സി ലളിത, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

Content Highlights: Varane Avashyamund, Varane Avashyamund Making Video, Suresh Gopi and Shobhana