ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സായാഹ്ന വാര്‍ത്തകളുടെ ടീസര്‍ പുറത്ത്.

സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി തയ്യാറാക്കിയിരിക്കുന്ന ടീസര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. തൊഴില്‍ രഹിതനായ സുഹൃത്തിന് മറ്റൊരു സുഹൃത്ത് 'ഭാരത് സ്‌കില്‍ യോജന' എന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതിന്റെ മാതൃകയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. 

നവാഗതനായ അരുണ്‍ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം ശരത് ഷാജി. സംഗീതം പ്രശാന്ത് പിള്ള. ഡി 14 എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വീഡിയോ കാണാം

Content Highlights : Sayanna Varthakal Official Teaser Gokul Suresh Dhyan Sreenivasan Aju Varghese D14