ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'സച്ചിന്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ചിത്രത്തിന്റെ ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

അമ്പലത്തിന് മുന്നില്‍ കാണുന്ന തത്വമസി എന്ന വാക്കിന്റെ അര്‍ഥം തേടി അലയുന്ന ധ്യാനിനെയും സഹായത്തിനെത്തുന്ന സുഹൃത്തുക്കളുമാണ് ടീസറില്‍ ഉള്ളത്.

എസ്.എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ രചന. ധ്യാനിനെ കൂടാതെ അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, മാല പാര്‍വതി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അന്ന രാജനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

Content Highlights : sachin movie teaser dhyan sreenivasan aju vargheese anna reshma rajan renji panicker sachin movie