റാംജി റാവു മടങ്ങിയെത്തുന്നു, കൂട്ടിന് ചെഗുവേരയും

വിജയരാഘവന്‍ അനശ്വരമാക്കിയ കഥാപാത്രം റാംജി റാവു മടങ്ങിയെത്തുന്നു. ഷൈന്‍ ടോം ചാക്കോയും ചെമ്പന്‍ വിനോദും മുഖ്യവേഷത്തിലെത്തുന്ന മാസ്‌ക് എന്ന ചിത്രത്തിലാണ് റാംജി റാവുവിന്റെ മൂന്നാം വരവ്. ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ സലിംകുമാറും ചിത്രത്തിലുണ്ട്. മമ്മാസ് സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിങ് 2 എന്ന ചിത്രത്തിലായിരുന്നു റാംജി റാവു എന്ന കഥാപാത്രം വെള്ളിത്തിരയില്‍ വീണ്ടുമെത്തിയത്. കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് എ.എസ്.ഗിരീഷ് ലാല്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented