റെക്കോര്‍ഡുകള്‍ തകര്‍ത്ത് കാലയുടെ ടീസര്‍

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കാലയുടെ ടീസര്‍ സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഒരു ദിവസംകൊണ്ട് ഒരു കോടിയും കഴിഞ്ഞ് മുനേറുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി മൂന്നു ഭാഷകളിലാണ് ചിത്രത്തിന്റെ ടീസര്‍ ഇറക്കിയിരിക്കുന്നത്. ധനുഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  കബാലിക്കു ശേഷം പാ രഞ്ജിത്തിനൊപ്പം രജനിയുടെ രണ്ടാമത്തെ ചിത്രമാണ് കാല. സമുദ്രക്കനി, നാനാ പടേക്കര്‍, പങ്കജ് ത്രിപാഠി, ഈശ്വരി ദേവി, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.