സുരേഷ് ​ഗോപി നായകനാവുന്ന 250-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ഒറ്റക്കൊമ്പൻ എന്നാണ് ചിത്രത്തിന്റെ പേര്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മാത്യു തോമസാണ്.

ഷിബിൻ ഫ്രാൻസിസ് തിരക്കഥയൊരുക്കിയിരിക്കുന്നു. അർജുൻ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രാമേശ്വറാണ് സം​ഗീതസംവിധാനം. ഷാജികുമാർ ഛായാ​ഗ്രഹണം നിർവഹിക്കുന്നു.