'ആകാശത്തേക്ക് നോക്കൂ ആല്‍ബര്‍ട്ട്, എല്ലാ ചോദ്യത്തിനും അവിടെ നിന്ന് ഉത്തരം കിട്ടും'

പൃഥ്വിരാജ് നായകനാവുന്ന നയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രകാശ് രാജ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്താ മോഹന്‍ദാസ്, വാമിഖാ ഗബ്ബി എന്നിവരാണ് നായികമാര്‍. സയന്‍സ്ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജെനൂസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. സോണി പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented