പട്ടാളവേഷത്തില്‍ അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രത്തില്‍ സൈനികനായാണ് താരമെത്തുന്നത്. അനു ഇമ്മാനുവലാണ് നായിക. ശരത് കുമാര്‍, അര്‍ജുന്‍, ബോമന്‍ ഇറാനി എന്നിവരും താരനിരയിലുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. വിശാല്‍ - ശേഖര്‍ ടീമിന്റേതാണ് ഈണം. വക്കന്ത് വംശി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.