പൂമരത്തിനു ശേഷം കാളിദാസിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തെത്തി. മൈ ബോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കോമഡിക്കു പ്രാധാന്യം നല്‍കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിസ്റ്റര്‍ ആന്റ് മിസ് റൗഡി.

അപര്‍ണ ബാലമുരലി കാളിദാസിന്റെ നായികയായെത്തുന്ന ചിത്രത്തില്‍ ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, വിജയ് ബാബു, സായികുമാര്‍ തുടങ്ങിയവരും അണി നിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് വിതരണം. ഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനരചന: ഹരിനാരായണന്‍. സംഗീത സംവിധാനം: നവാഗതനായ അരുണ്‍ വിജയ്‌.

Content Highlights :Mr and Ms Rowdy Jeethu Joseph film trailer, Kalidas Jayaram, Aparna Balamurali