പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നല്കാന്‍ ഞാന്‍ ദൈവമല്ല, പാപത്തിന്റെ കൂലി മരണമാണ്

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മിഖായേലി'ന്റെ ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍ പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക മഞ്ജിമ മോഹന്‍ ആണ്.

ഗ്രേറ്റ്ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. സിനിമയുടെ തിരക്കഥയും ഹനീഫിന്റേത് തന്നെയാണ്. ആന്റോ ജോസഫാണ് നിര്‍മാണം.

സിദ്ധിഖ്, അശോകന്‍, ജെ. ഡി  ചക്രവര്‍ത്തി, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കിഷോര്‍, ഷാജോണ്‍, സിജോയ് വര്‍ഗീസ്, ഡാനിയേല്‍ ബാലാജി, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, നവനി ദേവാനന്ദ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിങ്  മഹേഷ് നാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം  ഗോപി സുന്ദര്‍. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented