ടൊവിനോ തോമസിനെ നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കായുടെ ട്രെയ്ലര് പുറത്തിറങ്ങി. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്.
സ്റ്റോറീസ് & തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്സന്,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്,ശ്രീകാന്ത് മുരളി,രാഘവന്,നീന കുറുപ്പ്,ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണു ആണ്.
സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28ന് തീയേറ്ററുകളിലെത്തും.