ശ്രീനിവാസനെയും ധ്യാന്‍ ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി  വി.എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇരുവരും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ഗോകുലം ഗോപാലനാണ് നിര്‍മാണം.

മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു  വേഷങ്ങളില്‍ എത്തുന്നത്.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. 

കുട്ടിമാമയുടെ കോ പ്രൊഡ്യൂസഴ്‌സ് വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ്.. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - സുധാകര്‍ ചെറുകുറി, കൃഷ്ണമൂര്‍ത്തി. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് സുരേഷ് മിത്രകാരി,സജി കുണ്ടറ. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. സെന്‍ട്രല്‍ പിക്ചര്‍സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു..

Content Highlights : Kuttimama Movie Trailer Dhyan Sreenivasan Meera Vasudev Durga Krishna VM Vinu