ഹദ് ഫാസില്‍, ഷെയ്ന്‍ നിഗം,സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസര്‍ പുറത്തിറങ്ങി. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക. 

പഴയ ദൂരദര്‍ശന്‍ വാര്‍ത്തകളുടെ പശ്ചാത്തല സംഗീതത്തിനൊപ്പിച്ച് സൗബിനും ശ്രീനാഥും ഷെയ്‌നും നൃത്തം ചെയ്യുന്നതാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്..

ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു. ചിത്രീകരണം പൂര്‍ത്തിയായ കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.

Content Highlights : Kumbalangi Nights Movie Teaser Fahad Faasil Shane Nigam Soubin Shahir Sreenath absi Madhu C Narayanan