പ്രണയദിനത്തിനോടനുബന്ധിച്ച് ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ഗേള്‍ഫ്രണ്ടിനെക്കുറിച്ച് സംസാരിക്കുന്ന ടൊവിനോയും ഇന്ത്യ ജാര്‍വിസുമാണ് ടീസറിലുളളത്. ഇന്ത്യയിൽ പ്രണയവും കാമുകിയും വിലകൂടിയതാണെന്ന് ടൊവിനോ പറയുമ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെവിടെയും ഗേള്‍ഫ്രണ്ട് എക്‌സ്‌പെന്‍സീവാണെന്ന് പറഞ്ഞ് തിരുത്തുകയാണ് ഇന്ത്യ ജാര്‍വിസ്. ഏവര്‍ക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നല്‍കിയാണ് ടീസര്‍ അവസാനിക്കുന്നത്.
ഒരു റോഡ് മൂവിയായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്. സിനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെതാണ്. യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍ എന്ന വാചകമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
Content Highlights: Kilometers & Kilometers Valentine's Day Special Teaser