റോഷന്‍ മാത്യു, അന്നാബെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കപ്പേളയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മുഹമ്മദ് മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന അന്നാബെന്നും ആ ആഗ്രഹം സാധിച്ചുതരാമെന്ന് പറയുന്ന റോഷന്‍ മാത്യുവുമാണ് ടീസറിലുള്ളത്. വിഷ്ണു വേണു നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്.

 ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് ആറിന് തീയേറ്ററുകളിലെത്തും.

Content Highlights: Kappela malayalam movie official teaser