ക്രിക്കറ്റ് താരമാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'കനാ'യുടെ ട്രെയിലറുമായി അശ്വിന്‍ രവി

ക്രിക്കറ്റ് താരമാകാന്‍ കഠിനാധ്വാനം ചെയ്യുന്ന പെണ്‍കുട്ടിയായി ഐശ്വര്യ രാജേഷ് അഭിനയിക്കുന്ന തമിഴ് ചിത്രം കനായുടെ ട്രെയിലര്‍ പുറത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദര്‍ അശ്വിനാണ് കനായുടെ ട്രെയിലര്‍ പുറത്തു വിട്ടത്. 

നടനും ഗായകനുമായ ശിവകാര്‍ത്തികേയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് കനാ. സുഹൃത്ത് ശിവകാര്‍ത്തികേയന്റെ കന്നി നിര്‍മ്മാണ സംരംഭമായ കനാ വനിതാ ക്രിക്കറ്റ് പ്രമേയമാക്കിയ സ്‌പോര്‍ട്ട്‌സ് ഡ്രാമയാണ്. ക്രിക്കറ്റിലേക്ക് വരാന്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ചിത്രം പ്രചോദനമാകട്ടേയെന്ന് ആശംസിച്ചു കൊണ്ടാണ് അശ്വിന്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയനും മകള്‍ ആരാധനയും സംഘവും ചേര്‍ന്നാലപിച്ച ചിത്രത്തിലെ 'വായാടി പെത്ത പുള്ളേ' എന്ന ഗാനം നേരത്തെയിറങ്ങിയിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented