സുരേഷ് ​ഗോപി നായകനാവുന്ന പുതിയ ചിത്രം കാവലിന്റെ ട്രെയിലർ പുറത്തിറങ്ങി. സുരേഷ് ​ഗോപിയുടെ മാസ് ആക്ഷൻ രം​ഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞതാണ് ചിത്രം എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. കസബയ്ക്ക് ശേഷം നിതിൻ രഞ്ജി പണിക്കരാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

രഞ്ജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, മുത്തുമണി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. രഞ്ജിൻ രാജ് സം​ഗീത സംവിധാനവും നിഖിൽ എസ് പ്രവീൺ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. ​ഗുഡ് വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്.