ജടാധരന്‍... ഉജ്ജ്വലോജ്ജ്വലന്‍...കാളിയന്‍

മലയാളസിനിമയില്‍ ഒരു വീരനായക കഥ കൂടി. പൃഥ്വിരാജ് നായകനാവുന്ന കാളിയന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. നീട്ടിയ താടിയും മുടിയുമുള്ള വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. വേണാടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളിയന്‍ എന്ന വേഷത്തിലാണ് താരം എത്തുന്നത്. നവാഗതനായ എസ്.മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബി.ടി.അനില്‍ കുമാറാണ് തിരക്കഥയൊരുക്കുന്നത്. ശങ്കര്‍-എഹ്‌സാന്‍-ലോയ് ടീം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് കാളിയന്‍. സുജിത് വാസുദേവ് ആണ് ക്യാമറ. അനില്‍ കദുവയാണ് ടീസറിന്റെ സംഗീതസംവിധാനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.